
COCHIN FILM SOCIETY
Join for a Better Film Culture
ഒരാള്‍പ്പൊക്കം (SIX FEET HIGH)- SANAL KUMAR SASIDHARAN
November 27, Thursday 5.30 PM - Children's Park, Theatre, Ernakulam
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ ഫണ്ട് ശേഖരിച്ചു കാഴ്ച ഫിലിം ഫോറത്തിന്റെ ബാനറിൽ സനൽകുമാർ ശശിധരന്‍ സംവിധാനം നിർവഹിച്ച സിനിമ, “ഒരാള്‍പ്പൊക്കം” (Six Feet High), കൊചിൻ ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രദർശിപ്പിയ്ക്കുന്നു. ഓണ്‍ലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയാണ് ഒരാള്‍പ്പൊക്കം. കേദാർനാഥിൽ കഴിഞ്ഞ വര്‍ഷം നടന്ന ഉരുള്‍പൊട്ടലിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമി, പ്രകാശ് ബാരെ എന്നിവരാണ് സിനിമയിലെ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. IFFK 2014 -ൽ പ്രദർശിപ്പിയ്ക്കാൻ തിരഞ്ഞെടുത്തിരിയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒരാള്‍പ്പൊക്കം. 2013ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഫ്രോഗിന്റെ സംവിധായകനാണ് സനല്‍കുമാർ ശശിധരന്‍.
2014 നവംബർ 27-)o തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 5.30 നു എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽവെച്ചാണ് പ്രദർശനം. തുടർന്നുള്ള മുഖാമുഖത്തിലും ചർച്ചയിലും സംവിധായകന്‍ സനൽകുമാർ ശശിധരൻ , നടന്‍ പ്രകാശ് ബാരെ എന്നിവരും പങ്കെടുക്കുന്നു.


