
COCHIN FILM SOCIETY
Join for a Better Film Culture
A RETROSPECTIVE OF SRI. ADOOR GOPALAKRISHNAN
6 Feature Films & 7 Documentaries
2015 February 21 and 22 - Children's Park Theatre, Ernakulam





I'm a paragraph. Click here to add your own text and edit me. I’m a great place for you to tell a story and let your users know a little more about you.
ശ്രീ. അടൂർ ഗോപാലകൃഷ്ണന് ആദരവ്
മലയാള സിനിമയെ വിശ്വസിനിമയുടെ സഞ്ചാരപഥങ്ങളിലൂടെ കൈപിടിച്ചു നടത്തിക്കൊണ്ടു പോയ പ്രതിഭാധനനായ ചലച്ചിത്രകാരനാണ് ശ്രീ. അടൂർ ഗോപാലകൃഷ്ണൻ. ദേശീയവും ദേശാന്തരീയവുമായ പുരസ്ക്കാരങ്ങൾ നേടിയ, നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം ഒരേസമയം കേരളീയവും അതേസമയം സാർവ്വലൗകികവുമായ ഒരു അനുഭവലോകം ലോകത്തിനു മുന്നിൽ തുറന്നിട്ടു. പദ്മശ്രീയും, പദ്മവിഭൂഷണും, 2004-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും നല്കി രാജ്യം ബഹുമാനിച്ച ശ്രീ. അടൂർ ഗോപാലകൃഷ്ണനെ, കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാർഷികത്തിൽ, എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ വെച്ച്, ഫെബ്രുവരി 21 ശനിയാഴ്ച പകൽ 3 മണിയ്ക്ക്, സാമൂഹ്യ,രാഷ്ട്രീയ,കലാരംഗങ്ങളിലെ പ്രമുഖ വ്യക്തികൾപങ്കെടുക്കുന്ന സമ്മേളനത്തിൽ വെച്ച്, ഞങ്ങൾ ആദരിയ്ക്കുന്നു. കേരളത്തിൽ നവസിനിമയുടെ വിത്തുകൾ വിതച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകനും നല്ല സിനിമയുടെ മാർഗത്തിലൂടെ കടുകിട വിട്ടുവീഴ്ചയില്ലാതെ സഞ്ചരിച്ചുകൊണ്ട് ഇന്നും തന്റെ വിശ്രുതമായ സർഗസപര്യ തുടർന്ന് പോകുകയും ചെയ്യുന്ന അദ്ദേഹത്തെ ആദരിയ്ക്കുന്ന ചടങ്ങിലേയ്ക്കു കൊച്ചിയിലെ ഫിലിം സൊസൈറ്റി പ്രവർത്തകരേയും, സിനിമാസ്വാദകരേയും മറ്റു കലാസ്നേഹികളേയും കൊചിൻ ഫിലിം സൊസൈറ്റി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളുടെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഒരു ഫെസ്റ്റിവലാണ് ഈ അവസരത്തിൽ ഞങ്ങൾ ഒരുക്കിയിരിയ്ക്കുന്നത്. 2015 ഫെബ്രുവരി 21, 22 (ശനി,ഞായർ) തീയതികളിൽ രാവിലെ പത്തു മണി മുതൽ എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ സിനിമകളുടെ പ്രദർശനം ഉണ്ടായിരിയ്ക്കുന്നതാണ്. അദ്ദേഹം സാക്ഷാത്ക്കാരം നിർവ്വഹിച്ച ആറു ഫീച്ചർ ചിത്രങ്ങളും, അഞ്ചു ഡോക്യുമെന്ററികളും, അദ്ദേഹത്തിന്റെ കലാജീവിതത്തെ ആസ്പദമാക്കി നിർമ്മിയ്ക്കപ്പെട്ട രണ്ടു ചിത്രങ്ങളും ഉൾപ്പെട്ടതാണ്ചലച്ചിത്ര മേള.
COCHIN FILM SOCIETY - RETROSPECTIVE OF SRI. ADOOR GOPALAKRISHNAN
SCREENINGS SCHEDULE
21.2.2015 SATURDAY
10 AM • നിഴൽക്കുത്ത് (Shadow Kill) 90 Min. (2003)
11.45 AM • Adoor: A Journey in Frames - Rajiv Mehrotra (Docu.)(1999)31 Min
12.30 PM • കൃഷ്ണനാട്ടം (Krishnanattam) (1982) (Docu.) 18 Min. English
2 PM • ഗുരു ചെങ്ങന്നൂർ (Guru Chengannur) (1974) (Docu) 19 Min. Hindi
2.20 PM • കലാമണ്ഡലം ഗോപി (Kalamandalam Gopi) (Docu.) 43 Min. Eng (2000)
3 PM • Felicitation meeting – Adoor Gopalakrishnan, Hibi Eden etc.
5.00 PM • മോഹിനിയാട്ടം (The Dance of the Enchantress) (Docu) 2007, 75 min.
6.15 PM • വിധേയൻ (The Servile) (1993)112 Min.
22.2.2015 SUNDAY
10 AM • കഥാപുരുഷൻ (The Man of the Story) (1995) 107 Min.
11.45 AM • മുഖാമുഖം (Face to Face) (1984) 107 Min.
2 PM • കലാമണ്ഡലം രാമൻകുട്ടിനായർ (Kalamandalam Ramankutty Nair)
(Docu) 2005, 73 Min.
3.15 PM • അനന്തരം (The Monologue) (1987) 125 Min.
5.30 PM • Lights on Adoor Gopalakrishnan - Prasanna Ramaswamy (Docu.)
6.15 PM • എലിപ്പത്തായം (The Rat Trap) (1981)