
COCHIN FILM SOCIETY
Join for a Better Film Culture
ഭാര്‍ഗവീനിലയം - അനുസ്മരണയോഗവും സിനിമയുടെ പ്രദര്‍ശനവും
24-11-2014 Monday 5 PM at Children's Park Theatre, Ernakulam
കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ നിര്‍വ്വഹിച്ച ഒരേയൊരു സിനിമയായി ഭാര്‍ഗവീനിലയം’ പുറത്തിറങ്ങിയിട്ട് അമ്പതുവര്‍ഷം തികയുന്നു. മലയാളത്തിലെ ആദ്യ േപ്രതസിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിനാണ്. കൊച്ചികാരനായ ടി.കെ പരീകുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ച് എ. വിന്‍സന്റ് സംവിധാനം നിര്‍വഹിച്ച ഭാര്‍ഗവീനിലയത്തിലെ പ്രധാന കഥാപാത്രങ്ങളായി നിര്‍മ്മല ( ഭാര്‍ഗവി), നസീര്‍ (കവി), മധു ( സാഹിത്യകാരന്‍), നാണുകുട്ടനായി പി.ജെ ആന്റണിയുമാണ് അഭിനയിച്ചത്. സിനിമയുടെ നിര്‍മ്മതാവും കൊച്ചികാരനുമായ ടി.കെ. പരീകുട്ടി, പി.ജെ. ആന്റണി സംവിധായകന്‍ എ. വിന്‍സന്റ് എന്നിവരുടെയും സ്മരണയില്‍ ജോണ്‍ പോള്‍, സി.ആര്‍. ഓമനക്കുട്ടന്‍, ടി.പി. മുഹമ്മദലി എന്നിവരും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയും പങ്കെടുക്കും.
ഇന്ന് വൈകിട്ട്് അഞ്ചിന്് എറണാകുളം ചില്‍ഡ്രന്‍സ് ഫിലിം തിയറ്ററിലാണ് അനുസ്മരണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, കൊച്ചിന്‍ ഫിലിം സൊസൈറ്റി എന്നിവയുടെ നേത്യത്വത്തിലാണ് അനുസ്മരണയോഗം. തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനവും നടക്കും.

