
COCHIN FILM SOCIETY
Join for a Better Film Culture
NOVEMBER 2014 PROGRAMME
11.11.2014 TUESDAY 5.30 PM
CHILDREN'S PARK THEATRE, ERNAKULAM
കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നവാഗത സംവിധായകനായ ഹർഷദ് സംവിധാനം ചെയ്ത “ദായോം പന്ത്രണ്ടും” (Dice and Twelve) എന്ന സിനിമ നവംബർ മാസം 11-)o തീയതി ചൊവാഴ്ച വൈകുന്നേരം 5.30 നു എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ പ്രദർശിപ്പിയ്ക്കുന്നു. മുൻപ് നിരവധി ഹ്രസ്വസിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഹർഷദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചർ സിനിമയാണ് ഇത്.സിനിമ കാണാനും തുടർന്നുള്ള ചർച്ചയിലും ശ്രീ. കെ. ജി. ജോർജ്ജ് , മോഹൻ, ജോണ്‍ പോൾ, അൻവർ റഷീദ്, സമീർ താഹിർ, ശ്യാംധർ എന്നിവർ പങ്കെടുക്കുന്നു.
ദായോം പന്ത്രണ്ടും (Dice and Twelve) സംവിധാനം: ഹർഷദ്
കേരളത്തിൽ പലയിടത്തും പ്രചാരത്തിലുള്ള കളിയാണ് 'ദായോം പന്ത്രണ്ടും' (തായം പന്ത്രണ്ടും - Dice and Twelve). ഭാഗ്യത്തിന്റെ അകമ്പടിയോടെ മാത്രം വിധി നിർണ്ണയിക്കപ്പെടുന്ന കളിയിൽ ദായത്തിന്റെ ഗതി പ്രവചനങ്ങൾക്കു അതീതമാണ്. ഏതു നിമിഷവും അപ്രതീക്ഷിതമായത് പ്രതീക്ഷിയ്ക്കേണ്ടി വരുന്ന കളി അങ്ങനെ ജീവിതത്തിന്റെ പ്രതീകമായി മാറുന്നു. ഒരു സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്ന അഞ്ചു കൂട്ടുകാർ. ബോസ് ബൈക്കിലും മറ്റു നാലുപേര്‍ ഒരു കാറിലും. ബൈക്കിന്റെ പിന്‍സീറ്റില്‍ വഴിയിൽ നിന്നും ചിലപ്പോള്‍ ചിലർ കയറുന്നു. അങ്ങനെ മൂന്നു പേരെയാണ് നമ്മള്‍ കാണുന്നത്. അവരുടെ യാത്രയിലൂടെ വികാസം പ്രാപിക്കുന്ന “ദായോം പന്ത്രണ്ടും” പൂര്‍ണമായും ഒരു റോഡ് സിനിമയാണ്. എന്നാല്‍ അതിസൂക്ഷ്മമായി ആധുനികമനുഷ്യന്‍ സൃഷ്ടിക്കുന്നതും നേരിടുന്നതുമായ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെയും സ്വത്വ പ്രതിസന്ധികളെയും അത് അഭിമുഖീകരിക്കുന്നു.
Dayom Panthrandum (Dice and Twelve)
Directed by: Harshad
Dayom Panthrandum (Dice and Twelve) is the name of a game played in the rural and coastal regions of Kerala. The film shares several characteristics with the game such as its unpredictability, adventure, thrill… all rolled into one. The film is about a group of youngsters who set out on a mission. They travel far and wide. While four of them are in a car, the ‘Boss’ of the group is on a bike, alone, as if expecting a pillion rider at any moment. They meet a tribal man who falls in their focus as well as their camera’s. The new entrant guides them to new twists and turns. He guides them from the ease and comfort of film making to the harshness of reality which the forest unfolds

